രജനികാന്ത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 2.0 കാണാൻ മോഹൻലാലും കുടുംബവുമെത്തി. മോഹൻലാൽ, ഭാര്യ സുചിത്ര, മകനും നടനുമായ പ്രണവ് മോഹൻലാൽ എന്നിവർ ചേർന്നാണ് ചിത്രം കാണാനെത്തിയത്. മോഹൻലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹരിപ്പാട് മോഹന്‍ലാല്‍ സിനിപ്ലെക്സില്‍ നിന്നാണ് മോഹന്‍ലാല്‍ ഈ ചിത്രം കണ്ടതെന്നാണ് സൂചന. ചിത്രം അദ്ദേഹത്തിന് ഒരുപാട് ഇഷ്ട്ടപെട്ടതായും മോഹന്‍ലാലിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു കൊണ്ട് 2.0 ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുകയാണ്. രജനികാന്തിനെ കൂടാതെ എമി ജാക്സൺ, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 2010 ൽ പുറത്തിറങ്ങിയ യന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0.
പ്രതികരിക്കാൻ ഇവിടെ എഴുതുക