അടിമാലി: അടിമാലിക്ക് സമീപം കല്ലാർ കമ്പി ലൈനിൽ സ്കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് വിദ്യാര്‍ഥിനികളുള്‍പ്പെടെ 28 പേര്‍ക്ക് പരിക്ക്. 22 വിദ്യാര്‍ഥിനികള്‍ക്കും നാല് അധ്യാപകര്‍ക്കും രണ്ട് ബസ് ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്.
തൃശൂര്‍ പഴയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തി സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ബസുകളിലായിട്ടായിരുന്നു കുട്ടികൾ സഞ്ചരിച്ചിരുന്നത്. മുമ്പിൽ പോയ ബസാണ് അപകടത്തിൽപെട്ടത്.
അധ്യാപികയായ ശ്രീ കലക്ക് മാത്രമാണ് ഗുരുതര പരിക്ക്. ഇവർ ബസിനിടയിൽ പെട്ട് പോയിരുന്നു, പിന്നാലെയെത്തിയ ബസിലെ കുട്ടികൾ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർഫോഴ്സും ആംബുലൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകട കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക