ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി തള്ളി. രാഹുലിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ജാമ്യം കിട്ടാതെ കേരളത്തിലേക്ക് തിരിച്ച് വരില്ലെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രാഹുല്‍ ഈശ്വറിന്റ മേല്‍ പൊലീസ് ചുമത്തിയിട്ടുള്ളത്. യുവതികള്‍ ശബരിമലയില്‍ കയറാതിരിക്കാന്‍ പല മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ പ്ളാന്‍ ബി, പ്ലാന്‍ സി പോലുള്ള പദ്ധതികളുണ്ടെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. അതേസമയം തനിക്കെതിരെ പൊലീസ് മന:പൂര്‍വ്വം തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും ഇത് സി.പി.എം നേതാക്കളുടെ ഇടപെടലിന്റെ ഭാഗമാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക