ആഡംബരം കൊണ്ടും താരസാന്നിധ്യം കൊണ്ടും ഒരുപോലെ ശ്രദ്ധയാകർഷിച്ച വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ചടങ്ങിൽ പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായതും വൈറൽ ആയതും അമിതാഭ് ബച്ചനും ആമിർ ഖാനും അടക്കമുള്ള താരങ്ങൾ അതിഥികൾക്കായി ഭക്ഷണം വിളമ്പുന്നതിന്റേതായിരുന്നു.
ഇപ്പോഴിതാ അഭിഷേക് ബച്ചൻ തങ്ങൾ എന്തിനാണ് വിവാഹത്തിന് അതിഥികൾക്ക് ഭക്ഷണം വിളമ്പിയെന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഇഷ അംബാനിയുടെ വിവാഹത്തിന് ആമിര്‍ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്നാണ് ട്വിറ്ററിലൂടെ ഒരു ആരാധിക അഭിഷേകിനോട് ചോദിച്ചത്. ഇതിന് അതൊരു ആചാരത്തിന്റെ ഭാഗമെന്നായിരുന്നു അഭിഷേക് നല്കിയ മറുപടി. ‘സാജന് ഗോത്’ എന്നറിയപ്പെടുന്ന ആചാരമാണത്. വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കള്‍ക്ക് ഭക്ഷണം വിളമ്പും, അഭിഷേക് ട്വീറ്റ് ചെയ്തു.
It is a tradition called "sajjan ghot". The brides family feeds the grooms family.
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) December 16, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക