രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജയ്പൂരിലെ ചരിത്ര പ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. മൂന്നാം തവണയാണ് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. സച്ചിന് പൈലറ്റ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക