മോഹൻലാലിൻന്റെ കടുത്ത ആരാധകനാണ് തമിഴ് സൂപ്പർസ്റ്റാർ സൂര്യ. ഇരുവരുമൊന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരികയാണ്. ഇപ്പോഴിതാ ഒടിയൻ കണ്ട സൂര്യ മോഹൻലാലിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ്.
“എന്തൊരു ഊര്‍ജ്ജമാണ് ആ മനുഷ്യന്, 20 വയസ്സ് കുറഞ്ഞ പോലെയുണ്ട്. മാത്രമല്ല ആക്ഷന്‍ രംഗങ്ങളില്‍ ഇരുപതുകാരനെ വെല്ലുന്ന പ്രകടനമാണ് ലാല്‍ സാറിന്റേത്.” സൂര്യ പറഞ്ഞു. മാത്രവുമല്ല സിനിമ കണ്ടതിനു ശേഷം മോഹൻലാലിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു സൂര്യ.
ഒടിയന്റെ മലയാളം വേര്‍ഷന്‍ തന്നെയാണ് സൂര്യ കണ്ടെതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക