മസ്ക്കറ്റ് : ഒമാനിൽ വാഹനാപകടത്തില്‍ വിദേശി കുടുംബത്തിലെ രണ്ടു പേർ മരിച്ചു. യുഎഇയില്‍ നിന്നും ഒമാനിലേക്ക് വരവെ ബുറൈമിയില്‍ സിനിന വിലായത്തില്‍ ധാന റോഡില്‍ നിന്നും പത്ത് കിലോമീറ്റര്‍ ഉള്‍പ്രദേശത്താണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്ത്, ആറ് വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
മരിച്ച കുട്ടികളുടെ പിതാവും മറ്റൊരു സഹോദരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട മറ്റൊരു കാറിലെ ഡ്രൈവറായ സ്വദേശിക്കു പരിക്കേറ്റെന്നും ഇയാളുടെ പരുക്ക് ഗുരുതരമാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക