കണ്ണൂര്‍: പ്രവര്‍ത്തനം തുടങ്ങി ഒരു മാസം ആകും മുന്‍പേ കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം. മൈക്രോ വേവ് അവനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്.
മുഹമ്മദ് അഹന്‍ എന്നയാളില്‍ നിന്നാണ് സ്വര്‍ണം ഡി ആര്.ഐ പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക