കഴിക്കുന്ന ഭക്ഷണത്തിൽ മാത്രമല്ല. ആരോഗ്യകരമായ ഭക്ഷണം കഴിച്ചതിനു ശേഷം നാം ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ ശരീരത്തെ പലവിധത്തിൽ ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ ഭക്ഷണശേഷം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പുകവലി
ഉച്ചയൂണ് കഴിഞ്ഞാലും അത്താഴം കഴിഞ്ഞാലും ചിലർ ഭക്ഷണം കഴിച്ച ശേഷം പുകവലിക്കാറുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടൻ പുകവലിച്ചാൽ കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കാമെന്ന് മിക്ക പഠനങ്ങളും പറയുന്നു.ആഹാരം കഴിഞ്ഞ ഉടൻ പുകവലിച്ചാൽ ആമാശയങ്ങൾക്ക് പ്രശ്നങ്ങൾ വരാം. പുകവലിക്കുമ്പോൾ നിക്കോട്ടിൻ രക്തത്തിൽ കലരുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. അത് കൂടാതെ, ആമാശയത്തിൽ ക്യാൻസർ, ശ്വാസകോശ അർബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
ചായകുടി
ഭക്ഷണം കഴിച്ച ശേഷം ഉടനെ ചായ കുടിക്കുന്ന ശീലം ചിലർക്കുണ്ട്. ചായ കുടിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുക ചെയ്യും. ചായയിലും കാപ്പിയിലുമുള്ള രാസവസ്തുക്കൾ ശരീരത്തിലെ ഇരുമ്പിനെ ആഗിരണം ചെയ്യും. ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്നത് ക്ഷീണം കൂട്ടാമെന്നാണ് വിദഗ്ധർ പറയുന്നത്.
ഉടനെ കിടക്കരുത്
ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടൻ ഉറങ്ങാൻ പോകുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ്. ഇത്തരക്കാരിൽ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് മസാച്ചുസെറ്റ്സ് ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ പറയുന്നത്. അത് കൂടാതെ, സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപേ ആഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.
ഉടനെ കുളിക്കരുത്
ആഹാരം കഴിച്ച കഴിഞ്ഞ ഉടൻ കുളിച്ചാൽ ശരീര താപനില കുളിക്കുന്ന വെള്ളത്തിന്റെ താപനിലയോളം ഉയരുന്നു. വെള്ളം ദേഹത്ത് പറ്റുമ്പോള്‍ തലച്ചോറ്, ശരീര താപനില യിലുള്ള ഈ വ്യത്യാസം മനസിലാക്കുകയും ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടി താപനില സാധാരണ നിലയില്‍ ആക്കുകയും ചെയ്യും.
പഴങ്ങൾ കഴിക്കരുത്
പഴങ്ങള്‍ ആരോഗ്യകരം തന്നെ. എന്നാല്‍ ഉച്ചയൂണിനോ അത്താഴത്തിനോ ശേഷം പഴം കഴിക്കാന്‍ പാടില്ല. അത് ദോഷം ചെയ്യും. ഭക്ഷണ ശേഷം പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കുകയും പുളിച്ച് തികട്ടല്‍ വരുകയും ചെയ്യും. നെഞ്ചെരിച്ചില്‍, ദഹനക്കേട് ഇവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കഴിച്ച ഭക്ഷണവും പഴങ്ങളും തമ്മില്‍ ചേരാതെ വയറിന് ബുദ്ധിമുട്ട് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക