ഉപഭോക്താക്കൾക്ക് തകർപ്പൻ ന്യൂ ഇയർ ഓഫർ സമ്മാനിച്ച് ജിയോ. പുതുവത്സരത്തിൽ 399 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 100% ക്യാഷ്ബാക്ക് എന്ന വാഗ്ദാനമാണ് ജിയോ നൽകുന്നത്.
399 രൂപയുടെ ഓഫറില്‍ റിചാര്‍ജ് ചെയ്യുമ്പോൾ ഉപയോക്താവിന് 399 രൂപയുടെ ജിയോ കൂപ്പണ്‍ ലഭിക്കും .
മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ സെക്ഷനില്‍ ഈ കൂപ്പണ്‍ കാണുവാന്‍ സാധിക്കും . 1000 രൂപയുടെ ബില്ലിലാണ് കൂപ്പണ്‍ ഉപയോഗിക്കാന്‍ സാധിക്കുക . ഓണ്‍ലൈന്‍ വഴി നടത്തുന്ന പര്‍ച്ചേസിനും കൂപ്പണ്‍ ഉപയോഗിക്കാം . ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി .
പ്രതികരിക്കാൻ ഇവിടെ എഴുതുക