തെന്മല പഞ്ചായത്തിലെ ചാലിയക്കരയില്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. ചാലിയക്കര എസ്റ്റേറ്റ് ലയത്തിലെ രാജപ്പന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തിലായിരുന്നു ഇന്നലെ വൈകിട്ട് 3.30 ഓടെ രാജവെമ്പാലയെ കണ്ടത്.
എട്ട് വയസുളള പെണ് രാജവെമ്പാലക്ക് നാലര മീറ്റര്‍ നീളമുണ്ട്. അമ്പനാർ ഫോറസ്റ്റ് ഓഫീസില്‍ വിവരമാറിയിച്ചതിനെ തുടർന്ന് വൈകിട്ട് മൂന്നരയോടെ ചാലിയക്കരയില്‍ എത്തിയ സുരേഷ് വനപാലകരുടെ സാന്നിദ്ധ്യത്തില്‍ രാജവെമ്പാലയെ പിടികൂടുകയായിരുന്നു. തുടർന്ന് പിടികൂടിയ ശേഷംമാമ്പഴതറയിലെ ഉള്‍വനത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക