ഇന്ത്യ ഏറ്റവും അധികം വിദേശ ടെസ്റ്റുകള്‍(ഏഷ്യയ്ക്ക് പുറത്ത്) വിജയിച്ച വര്‍ഷമാണ് 2018. ഓസ്ട്രേലിയയില്‍ അഡിലെയ്ഡിലും മെല്‍ബേണിലും വിജയം കുറിച്ച ഇന്ത്യ ഇതേ കലണ്ടര്‍ വര്‍ഷത്തില്‍ ജോഹാന്നസ്ബര്‍ഗിലും ട്രെന്റ് ബ്രിഡ്ജിലും വിജയം നേടിയിട്ടുണ്ട്.
https://twitter.com/i/status/1078922045348405250
1968ല്‍ ന്യൂസിലാണ്ടില്‍ നേടിയ മൂന്ന് വിജയങ്ങളാണ് ഇന്ത്യയുടെ സര്‍വ്വകാല റെക്കോര്‍ഡ്. 50 കൊല്ലങ്ങള്‍ക്കിപ്പുറം അന്നത്തെ ആ റെക്കോര്‍ഡ് ഇനി പഴങ്കഥയാകുകയാണ്. മെല്ബേണിലേ ഇന്ത്യയുടെ 150ാം ടെസ്റ്റ് വിജയമാണ് ചരിത്രം മാറ്റിമറിച്ചത്.
ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ 2-1 ന്റെ ലീഡ് നേടിയ ടീം 137 റണ്‍സ് വിജയം സ്വന്തമാക്കിയതോടെ ഈ നേട്ടം കൊയ്യുന്ന ടെസ്റ്റിലെ അഞ്ചാമത്തെ ടീമായി ഇന്ത്യ മാറിയത്. 384 വിജയങ്ങളോടെ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് നിൽകുമ്പോൾ ഇംഗ്ലണ്ടിനു 364 ടെസ്റ്റുകളില്‍ വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്. വിന്‍ഡീസ് 171 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക 162 മത്സരങ്ങളിലും വിജയം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക