കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഷെയർ ചെയ്ത ഒരു വീഡിയോ ആയിരുന്നു കടുത്ത മാർഗ്ഗതടസ്സം ഉള്ള റോഡിലൂടെ 1 കിലോമീറ്ററോളം ഓടി ആംബുലൻസിനു കടന്നു പോകാൻ വഴിയൊരുക്കുന്ന ഒരു പോലീസുകാരന്റേത്. ആരെന്നോ എന്തെന്നോ ഒന്നും അറിയില്ലെങ്കിലും കേരളം ഒന്നടങ്കം ആ പോലീസുകാരന്റെ കർമ്മനിരതയ്ക്ക് മുന്നിൽ മനസ്സുകൊണ്ട് സല്യൂട്ട് ചെയ്തു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ആ താരത്തിനെ കണ്ടെത്തിയിരിക്കുകയാണ്. സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് അത്യാസന്ന നിലയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സിന് വഴിയൊരുക്കിയത്.
വലിയൊരു ട്രാഫിക് ബ്ലോക്കിലേക്കാണ് സൈറനിട്ട ആംബുലന്‍സ് എത്തിയത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ഇടപെടല്‍. ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോട് ഈ ഉദ്യോഗസ്ഥന് കാണിച്ച ആത്മാര്‍ഥതയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക