ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്ര സിങ് ധോനിയും മകൾ സിവയും ആരാധകർക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ കൂട്ടുകെട്ട് പലപ്പോഴും ആരാധകരെ അമ്പരിപ്പിക്കാറുണ്ട്. ഇത്തവണ ഇരുവരുടെയും കടല്‍ത്തീരത്തെ കളിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കടല്‍ത്തീരത്ത് പോയാല്‍ മണലില്‍ കളിക്കാത്തവരുണ്ടാവില്ല.
https://youtu.be/Jui1gLFk958?t=4
ഞങ്ങളും അങ്ങനെ തന്നെയെന്നാണ് ധോനിയും പറയുന്നത്. കടല്‍ത്തീരത്ത് മണലില്‍ കുഴിയുണ്ടാക്കി അതിനുള്ളില്‍ കയറി നിന്ന സിവയുടെ കാലുകള്‍ മണലിട്ട് മൂടുകയാണ് ധോനി. കുട്ടിയായിരിക്കുമ്പോൾ മണല്‍ കണ്ടാല്‍ ഞങ്ങള്‍ ഉറപ്പായും ചെയ്യുക ഇതായിരിക്കുമെന്നാണ് വീഡിയോയ്ക്കൊപ്പം ധോനി എഴുതുന്നത്.
പതിവ് പോലെ സാക്ഷിയാണ് ഇരുവരുടേയും കളികള്‍ വീഡിയോയിലാക്കിയത്. ധോനി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത വീഡിയോ വൈറലായി കഴിഞ്ഞു. സിവയ്ക്കൊപ്പം വൈറലായ വീഡിയോയ്ക്ക് മുന്‍പ്, ഹര്‍ദിക്കിനൊപ്പം ബോജ്പൂരി സംസാരിച്ചും ധോനി ആരാധകരെ കയ്യിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക