നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനായി സംഘടിപ്പിക്കുന്ന വനിതാമതിലിൽ അണിചേരുമെന്ന് മുതിർന്ന നേതാവ് ഗൗരിയമ്മ. ജി സുധാകരന് ഗൗരിയമ്മയുടെ വീട്ടില്‍ നേരിട്ടെത്തി ക്ഷണിച്ചപ്പോഴാണ് വനിതാമതിലില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. ആലപ്പുഴ നഗരത്തില്‍ ആയിരിക്കും അണിചേരുക.
കാസര്‍ഗോഡ് താലൂക്ക് പരിസരത്തുനിന്നും ആരംഭിക്കുന്ന മതില് തിരുവനന്തപുരം വെള്ളയമ്പലം വരെയാണ്. മതില് കടന്നു പോകാത്ത വയനാട് ജില്ലയിലുള്ള സ്ത്രീകള്‍ കോഴിക്കോട് വന്ന് ദേശീയ പാതയില്‍ മതിലില്‍ പങ്കാളികളാവുകയാണ് ചെയ്യുക. ഇടുക്കി ജില്ലയിലുള്ളവര്‍ ആലുവയില്‍ വന്ന് മതിലില്‍ പങ്കാളികളാവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയിലെ ദേശീയപാതയില്‍ മതിലിന്റെ ഭാഗമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക