തിരുവനന്തപുരം: കുറഞ്ഞ കാലം കൊണ്ട് തന്നെ ജനപ്രീതിയില്‍ മുന്നിട്ടു നില്ക്കുന്ന ഫേസ്ബുക് പേജാണ് കേരള പോലീസിന്റേത്. പുതിയ വര്‍ഷത്തില്‍ പത്തു ലക്ഷം ലൈക്കാണ് കേരള പോലീസിന്റെ ഫേസ്ബുക് പേജിനു ലഭിച്ചത്. ട്രോളുകളിലൂടെയും വിഡിയോകളിലൂടെയും രസകരമായ മറുപടികളിലൂടെയും മലയാളി മനസുകളെകീഴടക്കിയ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ലോകത്തെ പോലീസ് ഫേസ്ബുക് പേജുകളില്‍ മുന്‍നിരയിലാണ്.
https://www.facebook.com/keralapolice/photos/pb.124994060929425.-2207520000.1546374049./1949023255193154/?type=3&theater
പത്തു ലക്ഷം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കേരളം പോലീസ് ഇട്ട പോസ്റ്റുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ചട്ടമ്പിനാട് സിനിമയിലെ സുരാജിവെഞ്ഞാറമൂടിന്റെ സീനാണ് പോസ്റ്റിനായി ഉപയോഗിച്ചിരിക്കുന്നത്.
ലൈക്കുകളുടെ കാര്യത്തില്‍ ബാംഗ്ലൂര്‍,ന്യയോര്‍ക്ക് പോലീസുകളെ പിന്തള്ളിയ കേരളം പോലീസിന്റെ അടുത്തലെക്ഷ്യം 13 ലക്ഷം ഫോള്ളോവെഴ്സ് ഉള്ള നേപ്പാള്‍ പൊലീസാണ്. നേപ്പാള്‍ പോലിസിസിനെതിരെയുള്ള ലൈക് ഭീഷണി ചിലര്‍ തങ്ങളുടെ അക്കൗണ്ടിലും പങ്കുവച്ചു. തങ്ങളുടെ പോസ്റ്റിനിടയില്‍ മലയാളം പോസ്റ്റുകള്‍ കണ്ട നേപ്പാള്‍ പോലീസും ചെറുതായൊന്ന് ഞെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക