കോഴിക്കോട്: ഹര്‍ത്താലില്‍ പങ്കെടുക്കാതെ വ്യാപാരികള്‍ കടതുറന്നതില് പ്രതിഷേധിച്ച് കോഴിക്കോട് മിഠായി തെരുവില്‍ സംഘര്‍ഷം. ചില കടകളുടെ ചില്ലകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.
മതിയായ സുരക്ഷാ നല്‍കിയില്ലെന്ന ആരോപണത്തില്‍ പോലീസിനെതിരെ പ്രതികരിക്കുകയാണ് വ്യപാരികള്‍. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഇന്ന് രാവിലെ കൂട്ടമായി എത്തിയാണ് വ്യാപാരികള്‍ കടകള്‍ തുറന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീന്റെ കടയാണ് ആദ്യം തുറന്നത്. പിന്നാലെ മറ്റ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
കടകള്‍ തുറക്കുമ്പോള്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സ്ഥാപനങ്ങള്‍ തുറന്നതിന് പിന്നാലെ എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക