കണ്ണൂര്‍: ശബരിമല കര്‍മ്മസമിതി അഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂരിലും പരക്കെ ആക്രമം. കണ്ണൂരില ബിജെപി ഓഫിസിന് മുന്നില്‍ തമ്പടിച്ചിരുന്ന ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയത് നീക്കി.
പയ്യന്നൂരില്‍ കെഎസ്ആര്‍ടിസ് ബസിന് നേരെ കല്ലേറുണ്ടായി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് രണ്ട് ഓട്ടോറിക്ഷകളുടെ ചില്ലുകള്‍ തകര്‍ത്തു. റെയില്‍വേ സ്റ്റേഷന് മുന്നിലെ ഹോട്ടല്‍ ഹര്‍ത്താലനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു.
ആശുപത്രിയിലേക്ക് രക്തം നല്കാന് പോവുകയായിരുന്ന കാര്‍ യാത്രക്കാരെ പ്രതിഷേധക്കാര്‍ തടഞ്ഞത് ഏറെ നേരം സംഘര്‍ഷത്തിന് ഇടയാക്കി. ടൗണ്‍ പൊലീസ് ഇവിടെ നിന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
https://www.facebook.com/realnewskeralaofficial/videos/351382958975121/
പ്രതികരിക്കാൻ ഇവിടെ എഴുതുക