അടുത്തയാഴ്ച രണ്ടു യുവതികളെ കൂടി സന്നിധാനത്തെത്തിക്കുമെന്ന് അവകാശമുന്നയിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്. ബിന്ദുവിനെയും കനകദുർഗ്ഗയെയും ശബരിമലയിലെത്തിച്ച സംഘം തന്നെയാണിത്.
ബിന്ദു കനകദുർഗ്ഗ എന്നീ 50 വയസ്സിനു താഴെയുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്തോട്ടാകെ സംഘർഷങ്ങൾ നടക്കുന്നതിനിടയിലാണ് വീണ്ടും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുമെന്ന് കൂട്ടായ്മ വെല്ലുവിളിച്ചിരിക്കുന്നത്.
നവംബറിലാണ് ഈ ഗ്രൂപ്പിന് തുടക്കമിട്ടത്. ബയോ മെഡിക്കല്‍ എന്‍ജിനീയറുമായ ശ്രേയസ് കണാരനും ഹരിയാണയില്‍ താമസിക്കുന്ന സീനയും ചേര്‍ന്നാണ് ഗ്രൂപ്പ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക