ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താലിൽ ഉണ്ടായ വ്യാപകമായ വ്യാപകമായ ആക്രമണത്തിൽ നൂറോളം കെ എസ് ആർ ടി സി ബസുകളാണ് തകർക്കപ്പെട്ടത്. എന്നാൽ ഇതിനിടയിൽ താരമായി മാറിയിരിക്കുകയാണ് കളിയിക്കാവിള എസ് ഐ മോഹന അയ്യർ.
ഹർത്താലിനിടെ കളിയിക്കാവിള അതിര്‍ത്തിയിൽ സംഘപരിവാറുകാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എസ് ഐ മോഹനഅയ്യര്‍ ഹര്‍ത്താലുകാരെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ആൺ പിള്ളയാന വണ്ടിയെ തൊട്റാ എന്ന എസ് ഐയുടെ വെല്ലുവിളിക്ക് മുന്നില്‍ സംഘപരിവാറുകാര്‍ ഭയപ്പെട്ടുപോയി. ശേഷം ബസുകളെ കടത്തിവിട്ട സമരക്കാര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു.
https://www.facebook.com/abhijithpyd/videos/2248781911812512/
എസ് ഐ യുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിനന്ദനപ്രവാഹവും തേടിയെത്തിയിരുന്നു. സ്വന്തം ജോലി ഉത്തരവാദിത്വത്തോടെ ചെയ്ത കളിയിക്കാവിള എസ് ഐക്ക് നിറഞ്ഞ കയ്യടിയാണ് ഏവരും നല്‍കുന്നത്. അതിനിടയിലാണ് കെഎസ്ആര്‍ടിസിയും എസ് ഐ യെ ഔദ്യോഗികമായി അംഭിനന്ദിച്ച് രംഗത്തെത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി മോഹനഅയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പിന്നാലെ പ്രശസ്തി പത്രവും ക്യാഷ് അവാർഡും പ്രഖ്യാപിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക