അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ചു ചൈന. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്കുന്ന വിശേഷണം. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്.
അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന് എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല. ഈ ബോംബ് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാകും എന്നതാണ് അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ചൈനയുടെ ബോംബിന്റെ മറ്റൊരു സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക