പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ സി പി എം – ബി ജെ പി സംഘര്‍ഷം. സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കള്ളമല സ്വദേശി അരുണിനാണ് വെട്ടേറ്റത്.
വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കൈക്ക് പരിക്കേറ്റ അരുണിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. അതിന്റെ ഭാഗമായാണ് സംഘര്‍ഷമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക