ശബരിമല വിവാദത്തില്‍ സംഘർഷവസ്ഥ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നു. കേരളം സന്ദർശിക്കാൻ ഇരുന്ന നിരവധി അറബ് വിനോദസഞ്ചാരികള്‍ യാത്ര റദ്ദാക്കി. ടൂര്‍ ഓപ്പറേറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്കുന്ന സൂചന ഈ സാഹചര്യം കേരള ടൂറിസത്തിന് വന്‍തോതില്‍ തിരിച്ചടിയാവുമെന്നാണ്.
ലോക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അക്രമ വീഡിയോകളുമാണ് അറബ് സഞ്ചാരികളെ ഭയപ്പെടുത്തുന്നത്. കേരളം ഒട്ടും സുരക്ഷിതമല്ലാതായി എന്നാണ് ബുക്കിങ് റദ്ദാക്കാന്‍ സൗദി കുടുംബങ്ങള്‍ കാരണമായി പറഞ്ഞതെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക