മൊബൈൽ ഫോൺ മാത്രമല്ല ലാപ്ടോപ്പ് കപ്യൂട്ടറുകളും ഇനി പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാം. ഇതിനായി കരുത്തുള്ള പവര്‍ബാങ്കിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍, ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ ഷവോമി. പവര്‍ബാങ്ക് 3 പ്രോയെയാണ് ഷവോമി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ചൈനീസ് വിപണിയിലാണ് ആദ്യ ഘട്ടത്തില്‍ പവര്‍ബാങ്ക് 3 പ്രോയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പവര്‍ബാങ്കിന്റെ ചൈനയിലെ വിപണി വില ഏകദേശം 2000 രൂപയാണ്. ചൈനയില്‍ പവര്‍ബാങ്ക് 3 പ്രോയുടെ വില്‍പ്പന ഉടൻ ആരംഭിക്കും. ഇന്ത്യന്‍ വിപണിയില്‍ പവര്‍ ബാങ്കിനെ എപ്പോള്‍ അവതരിപ്പിക്കും എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല.
20,000 എം എ എച്ചാണ് പവര്‍ബാങ്ക് 3 പ്രോയുടെ ബാറ്ററി ബാക്കപ്പ്. അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കുന്ന രീതിയിലാണ് പവര്‍ബാങ്ക് 3 പ്രോയെ ഷവോമി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചാര്‍ജിംഗിനായി യു എസ് ബി ടൈപ് സി പൊര്ട്ടും, സാധാരണ ടൈപ്പ് എ പോര്‍ട്ടും പവര്‍ബാങ്കില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 45W മോഡില്‍ നാലര മണിക്കൂറുകള്‍കൊണ്ട് പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനാകും എന്നാണ് ഷവോമി അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക