ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷനു കിഴക്കു വച്ചാണ് അപകടം നടന്നത്.
അടൂര്‍ ഭാഗത്തേക്കു പോയ കവിതാ ബസിന്റെ പിന്നില്‍ മേരി മാത ബസ് ഇടിക്കുകയായിരുന്നു. മുന്‍പേ പോയ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം എന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റ രണ്ടു ബസുകളിലെയും യാത്രക്കാരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക