ഒരു യുവതികൂടി ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഫെയ്സ്ബുക്ക് കൂട്ടായ്മ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും ദലിത് മഹിളാ ഫെഡറേഷന് നേതാവുമായ 36കാരി മഞ്ജുവാണ് വേഷം മാറി ഇന്നലെ രാവിലെ സന്നിധാനത്തെത്തിയത്. തിരുമുറ്റത്ത് എത്തിയതിന്റെയടക്കം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
അതേസമയം പൊലീസോ ദേവസ്വം ബോര്‍ഡോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്നലെ രാവിലെ ഏഴു മണിയോടെ പൊലീസ് സുരക്ഷയില്ലാതെ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയതെന്നാണ് മഞ്ജുവിന്റെ അവകാശവാദം. ദര്‍ശനത്തിന് വരിനില്‍ക്കുന്ന ഫ്ലൈ ഓവറില്‍ നില്‍ക്കുന്നതിന്റെയും മാളികപ്പുറത്ത് പ്രവേശിച്ചതിന്റെയും ദൃശ്യങ്ങള്‍ തെളിവായി പുറത്ത് വിടുകയും ചെയ്തു. ചിത്രത്തില്‍ പ്രായമായ സ്ത്രീയെപ്പോലെ വേഷം മാറിയിട്ടുണ്ട്. തല നരപ്പിച്ചിട്ടുണ്ട്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ഇതു പുറത്തു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക