കൊച്ചി: കേരളത്തിൽ ബിജെപി ഹിന്ദുക്കളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണെന്നും ശബരിമല വിഷയത്തിൽ അടക്കം നാടകം കളിക്കുകയാണ് എന്നാരോപിച്ചു സംഘപരിവാറിൽ നിന്നടക്കമുള്ള പ്രവർത്തകർ ചേർന്ന് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ചു. വരുന്ന മാസം ജനുവരിയിൽ തിരുവനന്തപുരത്തു വെച്ചു പ്രഖ്യാപന സമ്മേളനം നടക്കും.
ഫേസ്ബുക് , വാട്സാപ്പ് അടക്കമുള്ള നവമാധ്യമ ക്യാമ്പയിൻ വഴി ഇത് സംബന്ധിച്ചു വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ബിജെപിയെക്കാൾ വലിയ ഹിന്ദു വോട്ട് സൃഷ്ട്ടിക്കുമെന്നാണ് ഇവരുടെ അവകാശവാദം. ശബരിമലയിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് പ്രഖ്യാപിച്ചു ആചാരം സംരക്ഷിക്കണം എന്നാണ് പാർട്ടിയുടെ മുഖ്യ ആവശ്യം.
ബിജെപിയിൽ നിന്നുകൂടാതെ കോൺഗ്രസിൽ നിന്നും, മറ്റു പാർട്ടികളിൽ നിന്നും പ്രവർത്തകർ പുതിയ രാഷ്ട്രീയപാർട്ടിയിൽ ചേർന്നിട്ടുണ്ട് എന്നാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക