ജാപ്പനീസ് കാര്‍ നിർമ്മാതാക്കളായ ഹോണ്ട ഫെബ്രുവരി മുതൽ തങ്ങളുടെ കാറുകൾക്ക് വില കൂട്ടുന്നു. 10,000 രൂപ വരെയാണ് വര്‍ധന. ഫെബ്രുവരി ഒന്നിന് വിലവര്‍ധനവ് നിലവില്‍ വരും.
കമ്പനിയുടെ പ്രീമിയം എസ്.യു.വിയായ സിആര്‍വിക്ക് 10,000 രൂപയും മറ്റ് മോഡലുകള്‍ക്ക് 7,000 രൂപ വരെയുമാണ് വില കൂടുന്നത്.
വിദേശനാണ്യ വിനിമയ നിരക്കിലെ വര്‍ധനയും ഉത്പാദനച്ചെലവ് കൂടുന്നതുമാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനി പറയുന്ന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക