വ്യത്യസ്ത അനുഭവം പങ്കുവെച്ച് ആരാധകരിൽ ആവേശമുണർത്തിയ ചിത്രമായിരുന്നു ദുൽഖറിന്റെ ചാർളി. അപ്രതീക്ഷിതമായി പലരുടെയും ജീവിതത്തിലേക്ക് കയറി ചെല്ലുന്ന സഞ്ചാരിയും മനുഷ്യ സ്നേഹിയുമായ ചാര്‍ളിയുടെ കഥ പറയുന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഉണ്ണി ആറിന്റെ തിരക്കഥയില്‍ റാഫി മെക്കാര്‍ട്ടിനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ചിത്രം റിലീസ് ആയി മൂന്ന് വര്‍ഷത്തിനിപ്പുറം ചാര്‍ളി സെറ്റില്‍ വെച്ച് ഉണ്ണി ആര് എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷൂട്ടിന്റെ ഇടവേളയില്‍ നിലത്ത് വെറും തുണി മാത്രം വിരിച്ച് കിടന്ന് ഉറങ്ങുന്ന ദുല്‍ഖറാണ് ചിത്രത്തില്‍. തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടുവെന്ന് കരുതിയ ചിത്രമാണിപ്പോള്‍ തിരിച്ച് കിട്ടിയതെന്നാണ് ഉണ്ണി ആര് പറയുന്നത്. ആ കഥാപാത്രത്തെ പോലെ തന്നെ യാദൃശ്ചികമായി നഷ്ടപ്പെട്ടെന്ന് കരുതിയ ഫോട്ടോ തിരികെ കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക