എറണാകുളം: രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.
കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. സെന്റ് തെരെസസ് കോളേജില്‍ ലക്ചററായി സേവനമനുഷ്ടിക്കുകയാണ് സൗമ്യ.
വൈറ്റില പള്ളിയില്‍ വെച്ച് ഇന്ന് വൈകുന്നേരമായിരുന്നു വിവാഹ ചടങ്ങുകള്‍, സിനിമാ രംഗത്ത് നിന്ന് നടന് ദിലീപ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം എന്നിവര്‍ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക