തൃശൂര്‍: തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കാനില്ലെന്ന് ഐ എം വിജയന്. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ലെന്ന് ഐ എം വിജയന് പറഞ്ഞു.
ജോലിയും ഫുട്ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് തനിക്ക് ആഗ്രഹം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക