ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ കാശ്മീരിൽ കർഫ്യു ഏർപ്പെടുത്തി. 39 ജവാന്മാര് വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലിറങ്ങിയിരുന്നു. ഇതോടെ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരമര്‍പ്പിച്ച് ജമ്മുവില്‍ പലയിടത്തും അനുശോചന പ്രകടനങ്ങളും സംഘടിപ്പിച്ചു. മെഴുകുതിരികള്‍ തെളിയിച്ചും ജാഥ നടത്തിയും വിവിധ രാഷ്ട്രീയ-സാമൂഹിക-സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.
ജമ്മു-കശ്മീര്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള എല്ലാ കോടതികളും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക