ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ ചില്ലു തകർന്നു വീണു. ഇന്നലെ രാവിലെ മാടന്നട വെണ്ടര്മുക്കിലാണ് സംഭവം. ചില്ലുകൾ തകർന്നതോടെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ചില്ല് തന്നെതാണെന്ന് തകർന്നെതെന്ന് പിന്നീടാണ് മനസിലായത്.
ചില്ലുകൾ വീണു കണ്ണിന് പരിക്കേറ്റെങ്കിലും ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് വലിയ അപകടം ഒഴിവാകുകയായിരുന്നു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ വി അജിത് കുമാറായിരുന്നു ഡ്രൈവർ. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക