കാസര്‍ഗോഡ്: പെരിയയില്‍ വീണ്ടും അക്രമം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് മുന്നില്‍ തീയിട്ടു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന് പെരിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിച്ചത്. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക