ബെംഗളുരില്‍ എയറോ ഷോ നടക്കുന്ന യെലഹങ്ക എയര്‍ ബേസിനടുത്ത് നിര്‍ത്തിയിട്ടിരുന്ന 300 ല്‍ അധികം വാഹനങ്ങള്‍ക്ക് തീ പിടിച്ചു. രാവിലെ 11 മണിക്കാണ് സംഭവം. ആര്‍ക്കും ആളപായമില്ല. പാര്‍ക്കിങ് ഗ്രൗണ്ടിലെ ഉണങ്ങിയ പുല്ലില്ലേക്ക് സിഗരറ്റു കുറ്റി വലിച്ചെറിഞ്ഞതിനെ തുടര്‍ന്നായിരിക്കാം അഗ്നി ബാധ ഉണ്ടായതെന്ന് അധികൃതര്‍ .
തീപിടുത്ത മുണ്ടായതിന് സമീപ പ്രദേശത്താണ് എയറോ ഷോയില്‍ പങ്കെടുക്കുന്ന നൂറോളം എയര്‍ക്രാഫ്റ്റ്സ് പാർക്ക് ചെയ്തിരുന്നത്. അവിടേക്ക് തീ പകരാത്തത് വലിയ അപകടം ഒഴിവാക്കി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളാണ് കത്തിയതില്‍ അധികവും. സ്ഥിതി നിയന്ത്രണ വിധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക