തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയന സൂര്യനെ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്.
അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായിക ആയിരുന്നു. ലെനിന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.
പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും നയന സൂര്യൻ സംവിധാനം ചെയ്തിട്ടുണ്ട്.
ഇടവപ്പാതി, പിന്‍പേ നടപ്പവള്‍, ആകാശത്തിന്റെ നിറം, സെല്ലുലോയിഡ്, നടന്, ഉട്ടോപ്യയിലെ രാജാവ്, മെമ്മറീസ്, 100 ഡേയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക