നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി. റിയാദിൽ നിന്നുവന്ന എയർ ഇന്ത്യ വിമാനത്തിലെ ടോയ്ലെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടു കിലോയോളം തൂക്കം വരുന്ന സ്വർണ്ണ ബിസ്ക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട പതിവായിരിക്കുകയാണ്. ഏ താനും ദിവസങ്ങൾക്ക് മുൻപ് രണ്ടരക്കിലോ സ്വർണ്ണം ഇവിടെ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു. ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്ലറ്റില് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ സ്വർണ്ണം അന്ന് കണ്ടെത്തിയത്. ഇതേദിവസം തന്നെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയിരുന്നു. പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. തൊടുപുഴ സ്വദേശിയില്‍ നിന്നും കാല് കിലോ സ്വര്‍ണവും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക