പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫർ എന്ന ചിത്രത്തിലെ അടുത്ത കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു, നടൻ ബാലയുടെ കാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഭദ്രൻ എന്ന കഥാപാത്രമായാണ് ബാല ചിത്രത്തിലെത്തുന്നത് എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.
മാർച്ച് 28 ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പ്രൊമോഷൻ പട്ടിപാടികളുടെ ഭാഗമായി 26 ദിവസങ്ങളിലായി 26 കാരക്ടർ പോസ്റ്ററുകൾ പുറത്തു വിടുമെന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരിന്നു. രാഷ്ട്രീയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഫാസിൽ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. മുരളി ഗോപിയാണ് തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക