2008 ലെ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. മേജർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അദിവി ശേഷാണ് സന്ദീപിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. സംവിധാനം ശശി കിരൺ ടിക്ക. ചിത്രം 2020 ൽ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ഹിന്ദിയിലും തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തും. മഹേഷ് ബാബുവും സോണി പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോണിയുടെ തെലുങ്കിലെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ‘മേജര്‍’.
ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ചതിനു ശേഷം മരണത്തിനു കീഴടങ്ങിയ എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരില്‍ ജനിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയ്ക്ക് മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്രം സമ്മാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക