ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാസ്തുശാസ്ത്രത്തിലെ ഹ്രസ്വകാല കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. നാല് മാസത്തെ കോഴ്സിന് 25000 രൂപയും ജിഎസ്റ്റിയുമാണ് ഫീസ്. ആകെ 30 സീറ്റുകളാണുള്ളത്.
യോഗ്യത: ഐറ്റിഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍ അല്ലെങ്കില്‍ കെജിസിഇ സിവില്‍ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്
പ്രായപരിധി ബാധകമല്ല.
അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖാന്തിരം ഓഫീസില്‍ നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 0468 2319740, 9847053293, 9947739442.
പ്രതികരിക്കാൻ ഇവിടെ എഴുതുക