കാളിദാസ് നായകനായെത്തുന്ന മിസ്റ്റർ & മിസ്സിസ് റൗഡിയിലെ ഉശിരത്തി പെണ്ണൊരുത്തി എന്ന കിടിലൻ വീഡിയോ സോങ്ങ് റിലീസായി.
ജീത്തു ജോസഫാണ് മിസ്റ്റർ & മിസ്സിസ് റൗഡി സംവിധാനം ചെയ്തിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ഗണപതി, ഷെബിന്‍ ബെന്‍സണ്‍,വിഷ്ണു ഗോവിന്ദ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിലെ കാളിദാസിന്റെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു, വിജയ് ബാബു,ശരത് അപ്പാനി,വിജയരാഘവന്,സായികുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നവാഗതനായ അരുണ്‍ വിജയയാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്.
https://youtu.be/PyeFCAxTxuY
പ്രതികരിക്കാൻ ഇവിടെ എഴുതുക