കൊല്ലം: കൊല്ലം ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ ഇന്ന് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ചിതറ മഹാദേവര്‍കുന്ന് സ്വദേശി എ.എം.ബഷീര്‍ (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കുളിക്കാനായി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ ബഷീറിനെ പ്രതി ഷാജഹാന് കുത്തിക്കൊലപ്പെടുത്തുകയയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക