വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ ഫീച്ചറുമായി യൂട്യൂബ്. പുതിയ ഫീച്ചര്‍ വന്നതോടെ യൂട്യൂബില്‍ വിഷയങ്ങള്‍ തിരയുമ്പോള്‍ സെര്‍ച്ച് ബാറിന് കീഴില്‍ വിശ്വസനീയ വിവരങ്ങളുമായി ഒരു ബോക്സ് പ്രത്യക്ഷപ്പെടും. സെര്‍ച്ച് ബാറിന് കീഴിലായും വീഡിയോയ്ക്ക് മുകളിലായുമാണ് ഈ ബോക്സ് പ്രത്യക്ഷപ്പെടുക. ‘ഫാക്ട് ചെക്ക്’ ബോക്സ് എന്നാണ് ഇതിനെ പറയുന്നത്.
ഇംഗ്ലീഷിലും ഹിന്ദിയിലും സെര്‍ച്ച് ചെയ്യുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ ഈ ബോക്സ് കാണാന്‍ സാധിക്കുന്നത്. മലയാളത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകില്ല. വീഡിയോ കാണുന്ന സമയത്ത് ഈ ബോക്സ് അപ്രത്യക്ഷമാവുകയും ചെയ്യും. 2019 ന്റെ അവസാനത്തോടെ ഇത് എല്ലാ ഭാഷകളിലും ലഭ്യമാകും.
ഈ ബോക്സിലേക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നത് യൂട്യൂബിന്റെ തന്നെ അംഗീകൃത ചാനലുകള്‍ വഴിയാണ്. അതിനാല്‍ തന്നെ തെരയുന്ന വീഡിയോകളില്‍ ശരിയായവ മാത്രമേ ഇനി ലഭ്യമാകൂ.
പരിക്ഷണാടിസ്ഥാനത്തില്‍ കുറച്ച് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക