കണ്ണൂർ: മട്ടന്നൂരിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു. മട്ടന്നൂർ കോടതിക്ക് സമീപത്തെ പെട്രോൾ പമ്പിൽ രാത്രി ഒൻപതു മണിയോടുകൂടിയാണ് അപകടം നടന്നത്.
ബസ് ട്രിപ്പ് കഴിഞ്ഞു പമ്പിൽ പാർക്ക് ചെയുന്നതിനിടെ ബസ്സിന്റെ മുൻവശത്തെ ടയർ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
തലശ്ശേരി ഇരിട്ടി റൂട്ടിലോടുന്ന നോബിൾ ബസ് ആണ് അപകടം ഉണ്ടാക്കിയത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ബസ്സ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക