നടൻ ആര്യയും നടി സയ്യെഷയും വിവാഹിതരായി. വിവാഹത്തെ തുടർന്ന് നടന്ന സത്കാരത്തിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഗജനികാന്ത് എന്ന സിനിമയിലാണ് ആര്യയും സയ്യെഷയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കാപ്പാനിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ഗജനികാന്ത് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതുമുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ജനുവരിയിലാണ് പ്രണയം പരസ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക