പെരിയയിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും വീടുകൾ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവർ ഒപ്പമുണ്ടായിരുന്നു. പത്തു മിനുട്ടോളം ഇരുവീടുകളിലും രാഹുൽ ചിലവഴിച്ചു. കേരളാ മുഖ്യമന്ത്രി എത്താത്തിടത്ത് രാഹുൽ ഗാന്ധി എത്തിയതിൽ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ പ്രതികരിച്ചു.
കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക