കോഴിയും കുറുക്കനും ബദ്ധശത്രുക്കളാണ് എന്നറിയാത്തവർ ആരുമില്ല. കോഴിയെ കുറുക്കൻ പിടിക്കുന്നത് അത്ര വർത്തയുമല്ല. എന്നാൽ കുറുക്കനെ കോഴി കൊത്തിക്കൊന്നു എന്നായാലോ? അത് കൗതുകം നിറഞ്ഞൊരു വാർത്ത തന്നെയാണ്. ഫ്രാൻസിലാണ് കോഴിക്കൂട്ടിൽ കയറിയ കുറുക്കനെ കോഴികൾ ചേർന്ന് കൊത്തിക്കൊന്നത്.
ഫ്രാൻസിലെ ബ്രിട്ടനിയിലെ ഒരു കോഴിഫാമിലാണ് സംഭവം. പകൽ മുഴുവൻ ഇവിടത്തെ കോഴികളെ സ്വതന്ത്രമായി നടക്കാൻ വിടാറുണ്ട്. രാത്രി മാത്രമേ ഫാം അടയ്ക്കുകയുള്ളു. ഇതിനിടയിലെപ്പോഴോ കോഴിക്കോട്ടിനിടയിൽ കയറിപ്പറ്റിയ കുറുക്കനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊക്ക് കൊണ്ട് കൊത്തിക്കൊത്തി, കോഴികള്‍ ഒരുമിച്ച് കുറുക്കനെ വകവരുത്തിയെന്ന് സാരം. കഴുത്തിലേറ്റ ആഴത്തിലുള്ള കൊത്തുകളാണ് കുറുക്കന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഫാം ഉടമ പാസ്കല്‍ ഡാനിയേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക