കൊല്ലം: ഓച്ചിറയില്‍ പതിനാല് വയസുകാരിയായ പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാന് സ്വദേശിനയായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിമ വില്പനയ്ക്കായാണ് കുടുംബം കേരളത്തിലേക്കെത്തിയത്.
അതേസമയം പെണ്‍കുട്ടിയെ കാണാതായിട്ടും മാതാപിതാക്കള്‍ പോലീസിനെ വിവരമറിയിച്ചിരുന്നില്ല. തട്ടിക്കൊണ്ടുപോയ യുവാക്കളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. തട്ടിക്കൊണ്ടുപോയ യുവാക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇതിനുമുന്‍പും സംഘം പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം വിട്ടയച്ചിരുന്നു. സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായും ഇവരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണ സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക