മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് .
സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മഞ്ജു വാര്യര്‍ ആണ്.
ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്നു.
ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക