പ്രേക്ഷകർ ഏറെ കാത്തിരുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം കെട്ടിലും മട്ടിലും വൻ പ്രതീക്ഷകളാണ് മമ്മൂട്ടി ആരാധകർക്ക് നൽകുന്നത്.
നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്നി ഖാൻ, പ്രിയങ്ക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടും നടന്നത് കൊച്ചി എടവനക്കാട് തുരുത്തുകളിൽ ആണ്. ക്ലൈമാക്സ് സീനിനു വേണ്ടി ലക്ഷങ്ങൾ മുടക്കിയാണ് സെറ്റ് ഒരുക്കിയത് എന്നാണ് അണിയറക്കാർ പുറത്തുവിട്ട റിപ്പോർട്ട്.
തമിഴ് യുവതാരം ജയ് ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ പുലിമുരുകൻ അടക്കം തെലുങ്കു ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായ ജഗപതി ബാബു മധുര രാജയിൽ വില്ലൻ കഥാപാത്രമായി എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക